ന്യൂഡൽഹി: ആശിഷ് ബജാജ് പിതാവായ മൊഹീന്ദർ ബജാജിന്‍റെ കാറോടിക്കുമ്പോഴാണ് അപകടമുണ്ടായത്. ഒൻപതു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതിനെ തുടർന്ന് മൊഹിന്ദർ എസ്.ബി.ഐ ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചു. എന്നാൽ കാറോടിക്കുമ്പോൾ ആശിഷ് മദ്യലഹരിയിലായതിനാൽ ഇൻഷൂറൻസ് തുക നൽകാനാവില്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. മൊഹിന്ദർ ഇതിനെതിരെ ഉപഭോകൃത്യ ഫോറത്തെ സമീപിച്ചു. വളരെ നാളത്തെ വാദങ്ങൾക്ക് ശേഷം മൊഹിന്ദറിന് അനുകൂലമായി ഉപഭോക്തൃ ഫോറത്തിൽ നിന്നും വിധിയുണ്ടായി. പരാതിക്കാരന് കമ്പനി 11.7 ലക്ഷം രൂപ നഷ്ടപരിഹാരവും 15,000 രൂപ പിഴയും നൽകണം.
2013ൽ നടന്ന സംഭവത്തിൽ അപകടം നടന്നയുടൻ മൊഹിന്ദറിനും മകനും പരിക്കേറ്റതിനാൽ ന്യൂഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതാണ് പിന്നീട് ഇവർക്ക് വിനയായത്. വണ്ടി ഓടിച്ച ആശിഷിന് മദ്യത്തിന്‍റെ ഗന്ധം ഉണ്ടായിരുന്നതായി ഡോക്ടറുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നാൽ അവിടെ വെച്ച് നടത്തിയ ആൽക്കഹോൾ ടെസ്റ്റിൽ ആശിഷ് മദ്യം കഴിച്ചിരുന്നതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ ഇക്കാരണം പറഞ്ഞ് ഇൻഷൂറൻസ് കമ്പനി അധികൃതർ ഇൻഷൂറൻസ് തുക നൽകാനുള്ള ബാധ്യതയിൽ നിന്നും തലയൂരാൻ ശ്രമിക്കുകയായിരുന്നു. ഇതാണ് ഉപഭോക്തൃ ഫോറത്തിന്‍റെ ഇടപെടൽ മൂലം ഇല്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.