Posted On
date_range Updated On
date_range മുൻ കേന്ദ്രമന്ത്രി എച്ച്.ആർ. ഭരദ്വാജ് അന്തരിച്ചു
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുൻ കേരള ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എച്ച്.ആർ. ഭരദ്വാജ് (83) അന്ത രിച്ചു. ഹൃദയാഘാതത്തെ തുടർന്നു സാകേതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
അഞ്ചു തവണ രാജ്യസഭ അംഗമായി. രാജീവ് ഗാന്ധി, നരസിംഹ റാവു, മന്‍മോഹന്‍ സിങ് സർക്കാറുകളിൽ നിയമമന്ത്രിയായിരുന്നു. 2009 മുതല്‍ 2014 വരെ കര്‍ണാടക ഗവര്‍ണറായിരുന്ന ഭരദ്വാജ്, 2012-13 കാലയളവില്‍ കേരള ഗവര്‍ണറുടെ അധിക ചുമതലയും വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.