Posted On
date_range Updated On
date_range മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ആശുപത്രിയിൽ
മുംബൈ: മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ പുണെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെയും ശ്വാസകോശ അണുബാധയെയും തുടർന്നാണ് ചികിത്സ തേടിയത്.
89കാരിയായ പ്രതിഭ പാട്ടീലിനെ ഇന്നലെ രാത്രിയാണ് പുണെയിലെ ഭാരതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീൽ 2007 മുതൽ 2012 വരെയാണ് സ്ഥാനത്ത് തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.