മുംബൈ ഭീകരാക്രമണത്തെ നേരിട്ട മുൻ എൻ.എസ്.ജി മേധാവി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തെ നേരിടാൻ നേതൃത്വം നൽകിയ മുൻ എൻ.എസ്.ജി മേധാവിയും ഐ.പി.എസ് ഓഫിസറുമായ ജെ.കെ. ദത്ത് കോവിഡ് ബാധിച്ചു മരിച്ചു. മെദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തെ നേരിടാൻ എൻ.എസ്.ജിക്ക് നേതൃത്വം നൽകിയത് ദത്ത് ആയിരുന്നു.

പശ്ചിമബംഗാൾ കേഡറിൽ നിന്നുള്ള 1971 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ദത്ത് സി.ബി.ഐയുടെയും സി.ഐ.എസ്.എഫിന്റെയും പ്രധാന ചുമതലകൾ വഹിച്ചിരുന്നു. സി.ബി.ഐയിൽ ആയിരിക്കുമ്പോൾ നിരവധി പ്രമാദമായ കേസുകളിൽ ഇദ്ദേഹം ഇടപെട്ടിട്ടുണ്ട്.

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയിൽ നിന്നുള്ള പോലീസ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Former NSG chief who led 26/11 counter-terror ops succumbs to Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.