അമരാവതി: ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനും വൈ.എസ്.ആർ കോ ൺഗ്രസ് നേതാവുമായ വൈ.എസ്. വിവേകാനന്ദ റെഡ്ഡി വസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ക ൊലപാതകമാെണന്ന് സംശയിക്കുന്നു. മുൻമന്ത്രിയും എം.പിയുമായിരുന്നു.
കിടപ്പറ യിലും കുളിമുറിയിലും രക്തം കണ്ടെത്തിയെന്നും മരണത്തിൽ സംശയമുണ്ടെന്നും അദ്ദേഹത്തിെൻറ സഹായിയായ എം.വി. കൃഷ്ണ റെഡ്ഡി പുലിവെന്തുല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. കഡപ്പ ജില്ലയിലെ പുലിവെന്തുലയിലെ വസതിയിൽ ഭാര്യക്കും മകൾക്കുമൊപ്പമായിരുന്നു 68 കാരനായ റെഡ്ഡിയുടെ താമസം. എന്നാൽ, മരണം നടന്ന ചൊവ്വാഴ്ച രാത്രി വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വൈ.എസ്.ആർ കോൺഗ്രസ് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടു.
മരുമകനും മുൻ എം.പിയുമായ വൈ.എസ്. അവിനാഷ് റെഡ്ഡിയും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. ഏതാനും പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് കഡപ്പ പൊലീസ് സൂപ്രണ്ട് രാഹുൽ ദേവ് ശർമ പറഞ്ഞു. വൈ.എസ്.ആർ കോൺഗ്രസ് പ്രസിഡൻറ് ജഗൻമോഹൻ റെഡ്ഡിയും മാതാവ് വിജയമ്മയും ഹൈദരാബാദിൽനിന്നും പുലിവെന്തുലയിലെത്തി.
സാധാരണക്കാരുടെ പിന്തുണയുള്ള രാഷ്ട്രീയ നേതാവ് എന്ന വിശേഷണമുള്ള വിവേകാനന്ദ റെഡ്ഡി 1989ലും 1994ലും സ്വദേശമായ പുലിവെന്തുലയിൽനിന്നും ആന്ധ്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ലും 2004ലും കഡപ്പ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് ജയിച്ചുകയറി. അവിഭക്ത ആന്ധ്രയിൽ എൻ. കിരൺ കുമാർ റെഡ്ഡി സർക്കാറിൽ കൃഷിമന്ത്രിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.