രാംനാഥിനെ എതിരിടാൻ മീര കുമാർ; വോട്ടെടുപ്പ് ജൂലൈ 17ന്

ന്യൂഡൽഹി: രാ​ഷ്​​ട്ര​പ​തി തെരഞ്ഞെടുപ്പിലെ പൊ​തു​ സ്​​ഥാ​നാ​ർ​ഥിയായി ലോക്സഭാ മുൻ സ്പീക്കർ മീര കുമാറിനെ പ്ര​തി​പ​ക്ഷ ക​ക്ഷിക​ൾ പ്രഖ്യാപിച്ചു. ഡൽഹിയിലെ പാർലമെന്‍റ് ഹൗസിൽ ചേർന്ന പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളുടെ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ 17 പാർട്ടികളുടെ പ്രതിനിധികളാണ് യോഗം ചേർന്നത്. മുൻ ബിഹാർ ഗവർണർ രാം​നാ​ഥ്​ കോ​വി​ന്ദാണ് എ​ൻ.​ഡി.​എയുടെ രാഷ്ട്രപതി സ്ഥാ​നാ​ർ​ഥി. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. 

മുൻ ഉപ പ്രധാനമന്ത്രിയും പ്രമുഖ ദലിത് നേതാവുമായിരുന്ന ബാബു ജഗ്ജീവൻ റാമിന്‍റെയും സ്വാതന്ത്ര്യ സമരസേനാനി ഇന്ദ്രാണി ദേവിയുടെയും മകളാണ് പതിനഞ്ചാം ലോക്സഭയുടെ സ്പീക്കറായിരുന്ന മീര കുമാർ. രാജ്യത്തെ ആദ്യ വനിതാ സ്പീക്കറായ ദലിത് വനിത കൂടിയാണ് മീര. 1945 മാർച്ച് 31ന് പാറ്റ്നയിൽ ജനിച്ച മീര കുമാർ ഡൽഹി സർവകലാശാലയിൽ നിന്ന് എം.എ, എൽ.എൽ.ബി ബിരുദങ്ങൾ നേടി. 

1973ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന മീര സ്പെയിൻ, യു.കെ, മൗറീഷ്യസ് എന്നീ എംബസികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1976-77 കാലഘട്ടത്തിൽ മാഡ്രിഡിലെ ഇന്ത്യൻ എംബസിയിലും 1977-79 കാലഘട്ടത്തിൽ ലണ്ടനിലെ ഹൈക്കമീഷനിലും ജോലി ചെയ്തു. ഇന്തോ-മൗറീഷ്യസ് ജോയിന്‍റ് കമീഷനിലും അംഗം, 1980 മുതൽ 85 വരെ വിദേശകാര്യ മന്ത്രാലയത്തിൽ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. വിദേശമന്ത്രാലയത്തിലെ സേനവത്തിനു ശേഷം കോൺഗ്രസിൽ ചേർന്ന മീര കുമാർ, 1990-92, 1996-99 കാലയളവുകളിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും 1990-2000, 2002-04 കാലയളവുകളിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.

1985ൽ ബിഹാറിലെ ബിജ്നോറിൽ നിന്ന് എട്ടാം ലോക്‌സഭയിലേക്ക് കന്നി വിജയം നേടി. പിന്നീട് 1996, 1998 വർഷങ്ങളിൽ ഡൽഹി കരോൾ ബാഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999ലെ പതിമൂന്നാം ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സസാറാം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ, 2004ൽ പതിനാലാം ലോക്‌സഭയിലും 2009-ൽ പതിനഞ്ചാം ലോക്‌സഭയിലും ഇതേ മണ്ഡലത്തിൽ നിന്ന് എം.പിയായി വിജയിച്ചു. 

1996-98 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ഹോം അഫയേഴ്സ് കമ്മിറ്റി, സ്ത്രീശാക്തീകരണത്തിനുള്ള സമിതി, 1998 മുതൽ 99 വരെ ഭക്ഷ്യ-ഉപഭോക്തൃകാര്യ സമിതി, പരിസ്ഥി-വന സമിതി എന്നിവകളിൽ അംഗമായി.

2004 മുതൽ മൻമോഹൻ സിങ് സർക്കാരിൽ സാമൂഹ്യനീതിന്യായ വകുപ്പ് സഹമന്ത്രിയായിരുന്നു. 2009ലെ മൻമോഹൻ സർക്കാരിൽ ജലവിഭവമന്ത്രിയായിരുന്നെങ്കിലും സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനെ തുടർന്ന് 2009 മേയ് 31-ന് രാജിവെച്ചു. 1968 നവംബർ 29ന് സുപ്രീംകോടതി അഭിഭാഷകനായ മഞ്ജുൾ കുമാറിനെ വിവാഹം കഴിച്ചു. അൻഷുൽ, സ്വാതി, ദേവാംഗന എന്നിവർ മക്കളാണ്.

എ​ൻ.​ഡി.​എയുടെ രാഷ്ട്രപതി സ്ഥാ​നാ​ർ​ഥി രാംനാഥ് കോ​വി​ന്ദിനെ പി​ന്തുണക്കാൻ ജെ.ഡി.യുവും അ​ണ്ണാ ഡി.​എം.​കെ ഇരുവി​ഭാ​ഗ​ങ്ങ​ളും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതേസമയം, ഡി.​എം.​കെ പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​െ​യ പി​ന്തു​ണ​ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബി.​ജെ.​പി​ക്കെ​തി​രെ ആ​ർ.​ജെ.​ഡി​യു​മാ​യും കോ​ൺ​ഗ്ര​സു​മാ​യും ചേ​ർ​ന്ന്​ മ​ഹാ​സ​ഖ്യ​മു​ണ്ടാ​ക്കി ബി​ഹാ​റി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​േ​ല​റി​യ നി​തീ​ഷ്​​കു​മാ​ർ പ്ര​തി​പ​ക്ഷ ​ക​ക്ഷി​ക​ൾ സ്​​ഥാ​നാ​ർ​ഥി ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച്​ യോ​ഗം ചേ​രാ​നി​രി​െ​ക്ക​യാ​ണ്​ കൂ​റു​മാ​റി​യ​ത്. എ​ന്നാ​ൽ, നി​തീ​ഷ്​​ കു​മാ​റിന്‍റെ നിലപാടിനെതിരെ ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. നി​തീ​ഷി​​​​​​​​​​െൻറ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന വ്യ​ക്​​ത​മാ​ക്കിയ ജ​ന​താ​ദ​ൾ -യു ​കേ​ര​ള​ഘ​ട​കം പ്ര​തി​പ​ക്ഷ​ തീ​രു​മാ​ന​ത്തോ​ടൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - Former Lok Sabha Speaker Meira Kumar is opposition's Presidential candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.