കർണാടക മുൻ ഡി.ജി.പി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ബംഗളൂരു: കർണാടക മുൻ ഡി.ജി.പി ഓം പ്രകാശിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. വയറിലും നെഞ്ചിലുമായി നിരവധി മുറിവുകൾ ഉണ്ട്. ഓം പ്രകാശിൻ്റെ മരണത്തിന് പിന്നിൽ കുടുംബത്തിന് പങ്കുള്ളതായി സംശയിക്കുന്നുണ്ട്. ഭാര്യയെയും മകളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും മൂർച്ചയുള്ള ആയുധം ഉപയോഗിച്ചതാകാം മരണകാരണമെന്നും ബംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ് പറഞ്ഞു. കർണാടക കേഡറിൽ നിന്നുള്ള 1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015 മുതൽ 2017 ൽ വിരമിക്കുന്നതുവരെ ഡി.ജി.പിയും ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐ.ജി.പി) ആയും സേവനമനുഷ്ഠിച്ചു. ബീഹാറിലെ ചമ്പാരൻ സ്വദേശിയായ അദ്ദേഹം എം.എസ്‌.സി (ജിയോളജി) ബിരുദധാരിയായിരുന്നു.

Tags:    
News Summary - Former Karnataka DGP found dead; murder suspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.