ബംഗളൂരു: മുൻ ഐ.എസ്.ആർ.ഒ മേധാവി കെ. കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലങ്കയിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം ബംഗളൂരുവിൽ എത്തിക്കുകയായിരുന്നു.
ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിലാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. കസ്തൂരിരംഗന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് നാരായണ ഹൃദയാലയത്തിലെ ഡോക്ടർമാർ അറിയിച്ചു.
ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് 83-കാരനായ ഡോ. കസ്തൂരിരംഗൻ ശ്രീലങ്കയിൽ എത്തിയത്. പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ ദേവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിെൻറ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കി. കർണാടക സർക്കാർ എല്ലാ വിധ പിന്തുണയും നൽകുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. കസ്തൂരിരംഗൻ രാജ്യസഭാംഗമായിരുന്നു. 2004 മുതൽ 2009 വരെ ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.