ചികിത്സ കിട്ടിയില്ല; ദൂരദർശൻ മുൻ ഡി.ജിയുടെ അമ്മയും ഭർത്താവും കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: ദൂരദർശൻ മുൻ ഡി.ജി അർച്ചന ദത്തയുടെ ദൂരദർശൻ മുൻ ഡി.ജിയുടെ അമ്മയും ഭർത്താവും കോവിഡ് ബാധിച്ച് മരിച്ചു. നിരവധി ആശുപത്രികളിൽ നിന്നും ബെഡ് കിട്ടാതെ ഇവരെ മടക്കി അയക്കുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടുപേരും മരിച്ചത്.

'എന്നെപ്പോലൊരാൾക്ക് ഈ ഗതി വരില്ലെന്നാണ് ജനം കരുതുന്നത്. പക്ഷെ അത് സംഭവിച്ചു. എന്‍റെ അമ്മയും ഭർത്താവും കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചു. ഡൽഹിയിൽ സാധാരണയായി ഞങ്ങൾ സന്ദർശിക്കാറുള്ള പ്രശസ്തമായ ആശുപത്രികളെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. അതെ. മരണത്തിനുശേഷം ഇവർ കോവിഡ് പോസിറ്റീവായിരുന്നുവെന്ന് അവർ സ്ഥിരീകരിച്ചു.' അർച്ചന ദത്ത ട്വിറ്ററിൽ കുറിച്ചു.

അർച്ചന ദത്തയുടെ ഭർത്താവ് എ.ആർ ദത്തക്ക് 69 വയസും അമ്മ ബനി മുഖർജിക്ക് 90 വയസും പ്രായമുണ്ട്.

നിരവധി ആശുപത്രികളിൽ നിന്നും ബെഡില്ലെന്ന കാരണത്താൽ തങ്ങളെ തിരിച്ചയച്ചതായി മകൻ അഭിഷേക ദത്ത പറഞ്ഞു. വളരെ ചെറിയ ലക്ഷണങ്ങളോടെ പിതാവിന് കോവിഡ് ആരംഭിച്ചത്. 48 മണിക്കൂറിനുള്ളിലാണ് രോഗം മൂർച്ഛിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Former Doordarshan DG loses husband, mother to Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.