ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും കേരള ഗവർണറുമായിരുന്ന ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. വൈകിട്ട് 3.55 നാണ് ദീക്ഷിത് മരിച്ചതെന്ന് കുടുംബം വ്യക്തമാക്കി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഷീലാ ദീക്ഷിത്തിനെ ഗുരുതരാവസ്ഥയിൽ ഫോർട്ടിസ് എസ്‌കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെയാണ് പ്രവേശിപ്പിച് ചത്. ഹൃദയമിടിപ്പിലെ വ്യതിയാനത്തെ തുടർന്ന് ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.എൺപതുകാരിയായ ഷീലാ ദീക്ഷി ത്തിനെ കഴിഞ്ഞ വർഷം ഫ്രാൻസിൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. കുറച്ചു വർഷങ്ങളായി ഫോർട്ടിസ് എസ്‌കോർട ്ട്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺഗ്രസ് നേ താവ് രാഹുൽ ഗാന്ധി തുടങ്ങിയവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

1998 മുതൽ 2013 വരെ മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായിട്ടുണ്ട് ഷീല. ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ്. രാജ്യതലസ്ഥാനത്ത് റോഡുകൾ, ഫ്ലൈ ഓവറുകൾ, മലിനീകരണ നിയന്ത്രണം, പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ വികസനത്തിൽ ഷീല നിർണായക പങ്കുവഹിച്ചിരുന്നു. 2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടി ചെയർമാൻ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടു.

2014 മാർച്ച് 11-നു കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു. അഞ്ചു മാസമാണ് അവർ കേരള ഗവർണറായിരുന്നത്. 2010-ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയർന്നു വന്ന അഴിമതികേസുകളിൽ ഷീലാ ദീക്ഷിതിനെതിരെ ആരോപണം ഉയർന്നിരുന്നു. നിലവിൽ ഡൽഹി പി.സി.സി അധ്യക്ഷയാണ്. യു.പി.എ ചെയർപേഴ്‌സൺ സോണിയ ഗാന്ധിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.

1938 മാർച്ച് 31ന് പഞ്ചാബിലെ കപൂർത്തലയിലാണ് ഷീലാ ദീക്ഷിതിൻെറ ജനനം. ന്യൂഡൽഹിയിലെ കോൺവ​​െൻറ് ഓഫ് ജീസസ് ആൻറ് മേരി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അവർ ഡൽഹി സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ എം.എ ബിരുദം കരസ്ഥമാക്കി. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്ന ഭർതൃപിതാവും ഉത്തർപ്രദേശ് കോൺഗ്രസ് നേതാവുമായ ഉമാശങ്കർ ദീക്ഷിത്തിൻെറ സഹായിയായാണ് രാഷ്ട്രീയത്തിലേക്കുള്ള ഷീലയുടെ കടന്നുവരവ്.

1984-1989 കാലഘട്ടത്തിൽ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചിട്ടുണ്ട്. ഷീലയുടെ കഴിവുകൾ കണ്ട് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് യു.എന്നിൽ പ്രസംഗിക്കാൻ അവസരം നൽകിയത്. ഉത്തർപ്രദേശിലെ കനൗജ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഷീലാ ദീക്ഷിത് പാർലമ​​െൻറിലെത്തി. ലോക്‌സഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയിലും അംഗമായിരുന്നു. 1986 മുതൽ 1989 വരെ രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമ​​െൻററികാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രിയായും ഷീലാ ദീക്ഷിത് പ്രവർത്തിച്ചു.

സ്വാതന്ത്ര്യ പ്രവർത്തകനും മുൻ പശ്ചിമ ബംഗാൾ ഗവർണറുമായ ഉമാശങ്കർ ദീക്ഷിത്തിൻെറ മകൻ വിനോദ് ദീക്ഷിത്തിനെയാണ് ഷീല വിവാഹം കഴിച്ചത്. ഉത്തർപ്രദേശിലെ ഉനാവോ സ്വദേശിയാണ് ദീക്ഷിത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഭാര്യയും മക്കളുമൊത്തുള്ള ട്രെയിൻ യാത്രയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. രണ്ട് മക്കളാണുള്ളത്. സന്ദീപ് ദീക്ഷിത്(മുൻ പാർലമ​െൻറ് അംഗം), ലതിക സയ്യിദ്.



Tags:    
News Summary - Former Delhi CM Shiela Dixit passed away today.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.