Posted On
date_range Updated On
date_range മധ്യപ്രദേശിൽ കോൺഗ്രസ് മുൻ എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു
ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് മുൻ എം.എൽ.എ രാഹുൽ ലോധി ബി.ജെ.പിയിൽ ചേർന്നു. ഞായറാഴ്ച മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍റെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.
ബി.ജെ.പിയിൽ ചേരുന്നതിന്‍റെ ഭാഗമായി പ്രോട്ടേം സ്പീക്കർ രാമേശ്വർ ശർമയ്ക്ക് ലോധി രാജി നൽകിയിരുന്നു. തുടർന്നാണ് അംഗത്വം സ്വീകരിച്ചത്.ദാമോ എം.എൽ.എയായ രാഹുൽ ലോധിയുടെ രാജി സ്വീകരിച്ചതായി രമേശ്വർ ശർമ ട്വീറ്റ് ചെയ്തിരുന്നു.
'14 മാസത്തോളം ഞാൻ കോൺഗ്രസുമായി പ്രവർത്തിച്ചെങ്കിലും വികസനത്തിനായി എനിക്ക് ഒന്നും ചെയ്യാനായില്ല. ദാമോയിൽ എല്ലാ പൊതുജനക്ഷേമ പദ്ധതികളും നിർത്തലാക്കി. ഇന്ന് ഞാൻ സ്വമേധയാ ബി.ജെ.പിയിൽ ചേർന്നു. ഇനി ദാമോ വലിയ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്' -ലോധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.