കൽക്കരിപ്പാടം അഴിമതിക്കേസ്​: മുൻ കൽക്കരി വകുപ്പ് സെക്രട്ടറിക്കും ഉദ്യോഗസ്​ഥർക്കും മൂന്ന്​ വർഷം തടവ്​

ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിൽ മുൻ കൽക്കരി വകുപ്പ് സെക്രട്ടറിയേയും രണ്ട്​ ഉന്നത ഉദ്യോഗസ്​ഥരേയും മൂന്ന്​ വർഷത്തെ തടവിന്​ ശിക്ഷിച്ചു. മുൻ കൽക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി ഗുപ്ത, ഉന്നതോദ്യോഗസ്ഥരായിരുന്ന കെ.എസ് ക്രോഫ, കെ.സി സംരിയ എന്നിവരെയാണ്​ ശിക്ഷിച്ചത്​. മൂന്നു പേരും 50000രൂപ വീതം പിഴയടക്കുകയും വേണം. ശിക്ഷ നാല്​ വർഷത്തിൽ താഴെയായതിനാൽ മൂവർക്കും ജാമ്യം ലഭിച്ചു.

വികാഷ്​​ മെറ്റൽസ് ആൻറ്​ പവർ ലിമിറ്റഡ് എം.ഡി വികാസ് പട്നി, കമ്പനി പ്രതിനിധി ആനന്ദ് മല്ലിക് എന്നിവരെ നാല് വർഷത്തെ തടവിനും ശിക്ഷിച്ചു. കമ്പനി ഒരു ലക്ഷം രൂപ പിഴയടക്കുകയും വേണം. ഡൽഹിയിലെ പ്രത്യേക കോടതിയാണ്​ ശിക്ഷ വിധിച്ചത്.

രണ്ടാം യു.പി.എ ഭരണ കാലത്ത്​ പശ്ചിമ ബംഗാളിലെ മൊയിറ, മധുജോർ കൽക്കരിപ്പാടങ്ങൾ വികാസ്​ മെറ്റൽസ് ആൻറ്​ പവർ ലിമിറ്റഡിന് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ്​ ശിക്ഷാവിധി. 2012 സെപ്​തംബറിലാണ്​ ഇടപാടിൽ സി.ബി.​െഎ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തത്​. പ്രതികൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾക്ക് ഏഴ് വർഷം തടവും വലിയ തുക പിഴയും നൽകി ശിക്ഷിക്കണമെന്നായിരുന്നു സി.ബി.ഐ വാദിച്ചത്.

Tags:    
News Summary - Former Coal Secretary H.C. Gupta, two others get 3-year jail terms in coal scam case -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.