തമിഴ്നാട് ടി.വി.കെ തൂത്തുവാരിയപ്പോൾ ഡി.എം.കെ ബാനറിൽ മുൻ മുഖ്യമന്ത്രി ഒ.പി.എസിന് ജയം

തേനി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർ​സെൽവത്തിന് നാലാംതവണയും ബോഡിനായ്ക്കന്നൂർ മണ്ഡലത്തിൽനിന്ന് ജയം. ഈ വർഷം ആദ്യം, ഫെബ്രുവരിൽ അണ്ണാ ഡി.എം.കെ വിട്ട് ഒ.പി.എസ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയിൽ എത്തിയിരുന്നു. ഡി.എം.കെ സ്ഥാനാർഥിയായാണ് അദ്ദേഹം ജനവിധി തേടിയത്. 6805 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.

ഒ.പി.എസ് 85,206 വോട്ടുകൾ നേടിയപ്പോൾ, തമിഴക വെട്രി കഴകത്തിന്റെ എസ്. പ്രകാശ് 78,804 വോട്ടുകളാണ് നേടിയത്. എ.​ഐ.എ.ഡി.എം.കെയുടെ വി.ടി. നാരായണസാമി 41,286 വോട്ടുകൾ നേടി മൂന്നാംസ്ഥാനത്തെത്തി. മുൻ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒ.പി.എസിന് വളരെ കുറച്ച് വോട്ടുകൾ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്. 2021ൽ ഒരുലക്ഷത്തിലധികം വോട്ടുകളാണ് ഒ.പി.എസ് നേടിയത്.

ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒ.പി.എസ് തമിഴ്നാട് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ധനമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു. ജയലളിതയുടെ മരണശേഷം പാർട്ടിക്കുള്ളിലുണ്ടായ വിള്ളലുകളിലും അസ്വാരസ്യങ്ങളും ഒ.പി.എസിനെ ഡി.എം.കെ പാളയത്തിലെത്തിക്കുകയായിരുന്നു. ബോഡിനായ്ക്കനൂരിൽനിന്നുള്ള തുടർച്ചയായ നാലാം മത്സരമാണ് 75 വയസ്സായ ഒ.പി.എസി​ന്റേത്. 

Tags:    
News Summary - Former CM OPS defeats TVK candidate in Bodinayakanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.