റായ്പൂർ: ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി(74) അന്തരിച്ചു. മകൻ അമിത് ജോഗിയാണ് മരണവിവരം പുറത്ത് വിട്ടത്. കോട്ട എം.എൽ.എയായ രേണു ജോഗിയാണ് ഭാര്യ.
കഴിഞ്ഞ മാസം ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ജോഗിയെ റായ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്്. ആശുപത്രിയിലെത്തിയതിന് ശേഷം അദ്ദേഹം കോമ സ്റ്റേജിലായിരുന്നു.
2000 നവംബർ മുതൽ 2003 നവംബർ വരെയാണ് അദ്ദേഹം ഛത്തീഗഢിെൻറ മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. മർവാഹി സീറ്റിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. 2016ൽ അദ്ദേഹം ജനതാ കോൺഗ്രസ് ഛത്തീസ്ഗഢ്(ജെ) എന്ന പാർട്ടി രൂപീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.