Posted On
date_range Updated On
date_range മുംബൈ സീലിങ്കിൽ അമിതവേഗത്തിലോടിയ ലംബോർഗിനി കൈവരിയിൽ ഇടിച്ച് തകർന്നു
മുംബൈ: മുംബൈയിലെ മുൻ എം.എൽ.എയുടെ മകൻ ഓടിച്ച ലംബോർഗിനി കാർ ബാന്ദ്ര-വർളി സീലിങ്ക് പാതയുടെ കൈവരിയിൽ ഇടിച്ച് തകർന്നു. മുൻ എം.എൽ.എ നരേന്ദ്ര മേത്തയുടെ മകൻ തക്ഷീൽ ഓടിച്ച ലംബോർഗിനി ഹുറാകാൻ കാറാണ് ഇടിച്ച് തകർന്നത്. 3.5 കോടിയോളം വിലവരുന്നതാണ് കാർ.
അപകടത്തിൽ തക്ഷീലിന് കൈക്ക് ചെറിയ പരിക്കേറ്റു. മറ്റാർക്കും പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു. അലക്ഷ്യമായി വണ്ടിയോടിച്ച് അപകടം വരുത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
അമിത വേഗതയിലായിരുന്നു ഇയാൾ കാറോടിച്ചത്. നിയന്ത്രണംവിട്ട കാർ റോഡിന്‍റെ കൈവരിയിൽ ഇടിച്ച് തകരുകയായിരുന്നു. എയർബാഗുകൾ പ്രവർത്തിച്ചതിനാലാണ് ഡ്രൈവർക്ക് കാര്യമായി പരിക്കേൽക്കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.