Posted On
date_range Updated On
date_range 22 ലോക്സഭ സീറ്റ് നേടിയാൽ കർണാടകയിൽ ബി.ജെ.പി സർക്കാറെന്ന് യെദിയൂരപ്പ
ബംഗളൂരു: കർണാടകയിൽ വീണ്ടും ബി.ജെ.പി അധികാരത്തിൽ വരുമെന്ന അവകാശവാദവുമായി സംസ്ഥാന അധ്യക്ഷൻ യെദിയൂരപ്പ. കർണാടകയ ിലെ 22 ലോക്സഭ സീറ്റുകളിൽ ബി.ജെ.പി വിജയിച്ചാൽ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന് യെദിയൂരപ്പ പറഞ്ഞു.
കർണാടകയിലെ 6.5 കോടി ജനങ്ങളും ഇപ്പോഴത്തെ സഖ്യസർക്കാറിനെതിരാണ്. കർണാടകയിൽ അധികാരത്തിലേറുക എന്നത് വിദൂര സ്വപ്നമല്ല. നരേന്ദ്ര മോദി സർക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ കർണാടകയിൽനിന്ന് പരമാവധി സീറ്റുകളിൽ വിജയിക്കാൻ പരിശ്രമിക്കുമെന്ന് നേരേത്ത യെദിയൂരപ്പ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് പുതിയ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.