മീൻവലയിൽ കുടുങ്ങിയത് മുതലക്കുഞ്ഞ്; കറിവെക്കാനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ

കോയമ്പത്തൂർ: മീൻവലയിൽ കുടുങ്ങിയ മുതലക്കുഞ്ഞിനെ കൊന്ന് കറിവെക്കാനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ. പെരിയൂരിലെ സിരുമലൈ വനമേഖലയിലാണ് സംഭവം.

പളനിസാമി (50) എന്നയാളെയാണ് ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മാരിയപ്പൻ (60) എന്നയാൾ ഓടിരക്ഷപ്പെട്ടു.

ഭവാനി പുഴയിൽ മീൻപിടിക്കാനായാണ് ഇരുവരും ചേർന്ന് വലയിട്ടത്. എന്നാൽ, 10 മാസത്തോളം പ്രായമായ മുതലക്കുഞ്ഞാണ് ഇവരുടെ വലയിൽ കുരുങ്ങിയത്. തുടർന്ന്, ഇതിനെ കൊന്ന് കറിവെക്കാൻ ഇരുവരും പദ്ധതിയിടുകയായിരുന്നു.

രഹസ്യവിവരത്തെ തുടർന്നാണ് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം മുതലയെ കൊല്ലുന്നത് കുറ്റകരമാണ്.

Tags:    
News Summary - Forest officials arrest man for possessing crocodile meat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.