മംഗളൂരു:നാഗർഹോളെ ആനസങ്കേതം ഡയറക്ടറും വനം കൺസർവേറ്ററുമായ മുതിർന്ന ഐ.എഫ്.എസ് ഓഫീസർ എസ്.മണികണ്ഠനെ കാട്ടാന കുത്തിക്കൊന്നു.ബല്ലെ റേഞ്ചിൽ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തിെൻറ നഷ്ടങ്ങൾ പരിശോധിക്കാൻ വനപാലകർക്കൊപ്പം ശനിയാഴ്ച വൈകുന്നേം കാട്ടിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം.
ഒറ്റയാൻ പൊടുന്നനെ പിന്നിൽനിന്ന് കുത്തുകയായിരുന്നു.ഒപ്പമുള്ളവർ വെടിയുതിർത്ത ശേഷം മണികണ്ഠനെ എച്ച്.ഡി.കോട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.