Posted On
date_range Updated On
date_range ദലിത് ഗ്രാമമുഖ്യയെ കസേരയില്‍നിന്ന് വലിച്ച് തറിയില്‍ ഇരുത്തി; ഒരാള്‍ അറസ്റ്റില്‍
ഝാന്‍സി: ഗ്രാമ പ്രധാന്‍ ആയി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദലിത് യുവതിയെ ആദ്യ യോഗത്തില്‍ തന്നെ ബലംപ്രയോഗിച്ച് കസേരിയില്‍നിന്ന് മാറ്റുകയും തറയില്‍ ഇരുത്തുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി.
ഉത്തര്‍ പ്രദേശിലെ മഹോബയിലെ നാഥുപുര ഗ്രാമത്തിലാണ് സംഭവം. സവിത ദേവി അഹിര്‍വര്‍ എന്ന 25കാരിക്കെതിരെയാണ് അക്രമം നടന്നത്.
അധികൃതരുമായി ആദ്യ യോഗം നടക്കുകയായിരുന്നു. ഇതിനിടെ രാമു രജ്പുത് അടക്കം ആളുകള്‍ എത്തി കസേരയില്‍നിന്ന് എഴുന്നേറ്റ് തറയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ അവര്‍ ബലം പ്രയോഗിച്ചു -യുവതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.