Posted On
date_range Updated On
date_range കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികളെ വധിച്ചു
കുൽഗാം: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് തീവ്രവാദികളെ വധിച്ചു. കുൽഗാം ജില്ലയിലെ ഗോപാൽപോറയിലാണ് ഏറ്റുമുട്ടൽ നടന്നത്.
തീവ്രവാദികളെ തുരത്തുന്നതിന് വേണ്ടി സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവാദികൾ സേനക്ക് നേരെ വെടിയുതിർത്തത്.
അതേസമയം, പുൽവാമയിൽ സുരക്ഷാസേനക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു. പുൽവാമ ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് സമീപത്തെ പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ചൊവ്വാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
മെയ് 18ന് പുൽവാമയിൽ തീവ്രവാദ സംഘടന ഹിസ്ബുൾ മുജാഹിദീനുമായ ബന്ധമുള്ള മൂന്ന് തീവ്രവാദികളെ സേന വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.