തമിഴ്​നാട്ടിൽ ഇലക്ഷൻ വാഗ്​ദാന പെരുമഴ; കോളടിച്ച്​ വീട്ടമ്മമാർ, കുടുംബത്തിലെ മുതിർന്ന സ്​ത്രീക്ക്​ മാസം 1500 രൂപ

ചെന്നൈ: ഇലക്ഷൻ അടുത്തതോടെ തമിഴ്​നാട്ടിൽ വാഗ്​ദാന പെരുമഴ. ഓരോ കുടുംബത്തിലേയും മുതിർന്ന വനിതക്ക്​ 1500 രൂപ നൽകുമെന്നാണ്​ എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി കെ. പളനിസ്വാമി പ്രഖ്യാപിച്ചു​. വനിതാ ദിനത്തോടനുബന്ധിച്ച് ഡി.എം.കെ വനിതാ കുടുംബ മേധാവികൾക്ക് 1000 രൂപ നൽകുമെന്ന്​ പ്രഖ്യാപിച്ചതിന്​ തൊട്ടുപിന്നാലെയാണ് എ.ഐ.എ.ഡി.എം.കെ തുക കൂട്ടി വാഗ്​ദാനം നൽകിയിരിക്കുന്നത്​. ഇതോടൊപ്പം വർഷത്തിൽ ആറ്​ പാചക വാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും എ.ഐ.എ.ഡി.എം.കെ പ്രഖ്യാപിച്ചിട്ടുണ്ട്​.


ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എ.ഐ.എ.ഡി.എം.കെ പ്രകടന പത്രിക ജനങ്ങൾക്ക് വേണ്ടി നിരവധി പദ്ധതികളോടെ ഉടൻ പുറത്തിറക്കുമെന്നും പളനിസ്വാമി ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'സമൂഹത്തിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്താൻ, ഓരോ കുടുംബത്തിനും പ്രതിമാസം 1,500 രൂപ മുതിർന്ന സ്​ത്രീകൾക്കായി നൽകും'-പളനിസ്വാമി പറഞ്ഞു. അതിനിടെ തങ്ങളുടെ പദ്ധതികൾ ഡി.എം.കെ കോപ്പിയടിച്ചെന്ന ആരോപണവും എ.ഐ.എ.ഡി.എം.കെ ഉന്നയിച്ചു.

സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകാമെന്ന ഡിഎംകെ പ്രസിഡന്‍റ്​ എം.കെ. സ്റ്റാലിന്‍റെ വാഗ്ദാനം ഭരണകക്ഷി പകർത്തിയോ എന്ന് ചോദിച്ചപ്പോൾ പത്ത് ദിവസത്തോളമായി എ.ഐ.എ.ഡി.എം.കെ പ്രകടന പത്രിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും 1,500 രൂപ സഹായ നിർദ്ദേശം ചോർന്നതാകാമെന്നും പളനിസ്വാമി തിരിച്ചടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.