മുംബൈയിൽ നടപ്പാലം തകർന്ന്​ വീണ്​ നാല്​ പേർ മരിച്ചു; 34 പേർക്ക്​ പരി​ക്ക്​

മുംബൈ: ഛത്രപജി ശിവജി റെയിൽവേ സ്​റ്റേഷനിൽ നടപ്പാലം തകർന്ന്​ വീണ്​ നാല്​ പേർ മരിച്ചു​. 34 പേർക്ക്​ പരിക്കേറ്റു. വ ്യാഴാഴ്​ച വൈകീട്ടായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ ​പ്രവേശിപ്പിച്ചതായി മുംബൈ പൊലീസ്​ അ റിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത്​ എത്തിയിട്ടുണ്ട്​.

റെയിൽവേ സ്​​േറ്റഷനെ ആസാദ്​ മൈതാനവുമായും ടൈംസ്​ ഒാഫ്​ ഇന്ത്യ ബിൽഡിങ്ങുമായും ബന്ധിപ്പിക്കുന്ന നടപ്പാലമാണ്​ തകർന്ന്​ വീണത്​. സംഭവത്തെ തുടർന്ന്​ പ്രദേശത്തെ ഗതാഗതം പൊലീസ്​ നിയന്ത്രിച്ചിട്ടുണ്ട്​. യാത്രികർ ഇൗ വഴി ഒഴിവാക്കി യാത്ര ചെയ്യണമെന്ന്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - Foot Overbridge Collapses in Mumbai-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.