'നിയമം വിഡ്ഢിത്തം'; മാസ്ക് ധരിക്കാതെ മാളിൽ എത്തി ജീവനക്കാരുമായി തർക്കം, ഡോക്ടർക്കെതിരെ കേസെടുത്തു

മംഗളൂരു: മാസ്ക് ധരിക്കാതെ ഷോപ്പിംഗ് മാളിൽ എത്തിയ ഡോക്ടർക്കെതിരെ കർണാടക പോലീസ് കേസെടുത്തു. മാസ്ക് ധരിക്കാനുള്ള നിയമം വിഡ്ഢിത്തമാണെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. ജീവനക്കാരും മറ്റുള്ളവരും ആവശ്യപ്പെട്ടിട്ടും മാസ്ക് ധരിക്കാൻ ഇദ്ദേഹം തയ്യാറായില്ല. മംഗളൂരുവിലാണ് സംഭവം.

മാസ്ക് ധരിക്കാത്തതിനെ ചൊല്ലി കടയിലെ ജീവനക്കാരും ഡോക്ടറും തമ്മിൽ തർക്കത്തിലേർപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സാധനങ്ങൾ വാങ്ങാനെത്തിയവരും ഡോക്ടറോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇദ്ദേഹം തയ്യാറാവുന്നില്ല.

തനിക്ക് കോവിഡ് വന്ന് ഭേദമായതാണെന്നും ഇനി മാസ്ക് ധരിക്കേണ്ട ആവശ്യമില്ല എന്നുമായിരുന്നു ഡോക്ടറുടെ വാദം. എന്നാൽ കോവിഡ് മുക്തി നേടിയവരും മാസ്ക് ധരിക്കണമെന്ന സർക്കാർ നിർദ്ദേശം കടയിലെ ജീവനക്കാർ ചൂണ്ടിക്കാട്ടി. ഈ നിയമം മണ്ടത്തരമാണെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം.

ചൂടേറിയ തർക്കത്തിനൊടുവിൽ ജീവനക്കാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് മംഗളുരു ഈസ്റ്റ് പോലീസ് ഡോക്ടർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു.

Tags:    
News Summary - 'Foolish rule': Karnataka doctor refuses to wear mask at mall, booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.