​​കോവിഡിനെ തുരത്താൻ ഗോവൻ മാതൃക പിന്തുടരുക -ഉദ്ധവ്​ താക്കറെ

മുംബൈ: കോവിഡ്​ മുക്​തമാകാൻ മഹാരാഷ്​ട്രയിലെ ചില ജില്ലകൾ ഗോവ മാതൃക പിന്തുടരണമെന്ന്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. വീടുകൾ തോറും സർവേ നടത്തുക, എല്ലാ രോഗികളെയും ചികിത്സിക്കുക തുടങ്ങി കോവിഡിനെതിരൊയ പോരാട്ടം സമൂഹത്തി​​െൻറ അടിത്തട്ടിൽ നിന്ന്​ തുടങ്ങ​ണമെന്നാണ്​ അദ്ദേഹം ആവശ്യപ്പെട്ടത്​. 

ജില്ല അധികൃതരുമായി വിഡിയോ ​വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്​ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെ കുറിച്ച്​ ജില്ല ഭരണമേധാവികൾ അഭിപ്രായങ്ങൾ പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ലോക്​ഡൗണിൽ കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചാലും ജില്ലകളുടെ അതിർത്തി തുറക്കുന്ന പ്രശ്​നമി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Follow Goa model to fight corona- Maharashtra CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.