Posted On
date_range Updated On
date_range കാലിത്തീറ്റ കുംഭകോണം നാൾവഴി
- ജനുവരി 1996: ചൈബാസ ഡെപ്യൂട്ടി കമീഷണർ അമിത് ഖരെ മൃഗസംരക്ഷണവകുപ്പിൽ റെയ്ഡ് നടത്തി, കാലിത്തീറ്റ കുംഭകോണം പുറത്തുകൊണ്ടുവരുന്നു.
- മാർച്ച് 1996: കേസ് അന്വേഷിക്കാൻ പട്ന ഹൈകോടതി സി.ബി.െഎയോട് ആവശ്യപ്പെടുന്നു. സി.ബി.െഎ ആദ്യ കേസിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുന്നു.
- ജൂൺ 1997: ലാലുപ്രസാദിനെ പ്രതിയാക്കി സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു.
- ജൂലൈ 1997: മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് സി.ബി.െഎക്ക് മുമ്പാകെ കീഴടങ്ങിയ ലാലു ജുഡീഷ്യൽ കസ്റ്റഡിയിൽ. റാബ്റി ദേവി മുഖ്യമന്ത്രി.
- ഏപ്രിൽ 2000: റാബ്റിയും കേസിൽ പ്രതി. എന്നാൽ, ജാമ്യം ലഭിച്ചു.
- ഒക്ടോബർ 2001: ബിഹാറിെൻറ വിഭജനത്തോടെ സുപ്രീം കോടതി കേസ് ഝാർഖണ്ഡ് ഹൈകോടതിയിലേക്ക് മാറ്റി.
- ഫെബ്രുവരി 2002: ഝാർഖണ്ഡിലെ പ്രത്യേക സി.ബി.െഎ കോടതിയിൽ വിചാരണ തുടങ്ങി.
- മാർച്ച് 2012: ലാലുവിനും ജഗന്നാഥ് മിശ്രക്കുമെതിരെ കുറ്റം ചുമത്തി.
- സെപ്റ്റംബർ 2013: ലാലുവും മിശ്രയുമടക്കം 45 പേർ കുറ്റക്കാരാണെന്ന് കോടതി. ലാലു റാഞ്ചി ജയിലിൽ. ലോക്സഭ അംഗത്വം നഷ്ടമായി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക്.
- ഡിസംബർ 2013: സുപ്രീംകോടതി ലാലുവിന് ജാമ്യം അനുവദിച്ചു.
- മേയ് 2017: സുപ്രീംകോടതി ഉത്തരവിനെതുടർന്ന് വിചാരണ പുനരാരംഭിച്ചു. രണ്ടാമത്തെ കേസിൽ പ്രത്യേക വിചാരണ തുടങ്ങാനും സുപ്രീംകോടതി നിർദേശിച്ചു.
- ഡിസംബർ 2017: രണ്ടാം കേസിൽ ലാലുവും 17 പേരും കുറ്റക്കാരാണെന്ന് സി.ബി.െഎ പ്രത്യേകകോടതിയുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.