രാജ്യത്തെ ആശുപത്രികളിൽ ഓക്​സിജൻ ക്ഷാമമുണ്ടാവില്ലെന്ന്​ നിർമല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിൽ ഓക്​സിജൻ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. കോവിഡ്​ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്​ ധനമന്ത്രിയുടെ പ്രതികരണം. 150ഓളം വ്യവസായികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്​ കൂടിക്കാഴ്ച നടത്തിയത്​.

കോവിഡിന്‍റെ രണ്ടാം തരംഗം തടുക്കാൻ മൈക്രോ കണ്ടൈൻമെന്‍റ്​ സോണുകളാണ്​ ഏറ്റവും അനുയോജ്യം. എല്ലാ ആശുപത്രികളിലും മെഡിക്കൽ ഓക്​സിജൻ ഉറപ്പാക്കും. ഓക്​സിജൻ വിതരണം തടസങ്ങളില്ലാതെ നടത്താനുള്ള ക്രമീകരണം കേന്ദ്രസർക്കാർ ഒരുക്കും. റെഡംസിവിർ മരുന്നിന്‍റെ പ്രതിമാസ ഉൽപാദനം 36 ലക്ഷത്തിൽ നിന്ന്​ 78 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്​. മരുന്നിന്‍റെ കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങൾക്ക്​ അവരുടെ തൊഴിലാളികൾക്ക്​ മെയ്​ ഒന്ന്​ മുതൽ വാക്​സിൻ നൽകാൻ അവസരമുണ്ടായിരിക്കും. വാക്​സിൻ നിർമാണത്തിനായി സിറം ഇൻസ്റ്റിറ്റ്യുട്ടിന്​ 4600 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും നിർമല അറിയിച്ചു.

Tags:    
News Summary - FM Sitharaman Assures Seamless Supply of Oxygen, Remdesivir, Stresses on Micro-containment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.