വിദേശത്തുനിന്ന്​ നീറ്റ്​ പരീക്ഷക്കെത്താൻ വന്ദേഭാരത്​ യാത്രാ സൗകര്യം ഒരുക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: മെഡിക്കൽ, ഡെൻറൽ കോഴ്​സുകളിലേക്കുള്ള നീറ്റ്​ പ്രവേശന പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദേശത്തുള്ള വിദ്യാർഥികളെ വന്ദേഭാരത്​ വിമാനങ്ങളിൽ രാജ്യത്തെത്താൻ അനുവദിക്കണമെന്ന്​ സുപ്രീംകോടതി.

വിദ്യാർഥികൾക്ക്​ പരീക്ഷക്ക്​ എത്തിച്ചേരാൻ കഴിയാതെ വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ അടുത്തവർഷം മുതൽ പരീക്ഷ ഓൺലൈനായി നടത്തണമെന്ന്​ മെഡിക്കൽ കൗൺസിൽ ഓഫ്​ ഇന്ത്യയോട്​ സുപ്രീംകോടതി ആവശ്യപ്പെട്ടു. 'ജോയിൻറ്​ എൻട്രൻസ്​ പരീക്ഷ ഓൺലൈനായി നടത്താൻ കഴിയുമെങ്കിൽ അടുത്ത വർഷം മുതൽ നീറ്റും ഓൺ​ൈലനായി നടത്തുന്ന കാര്യം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

വി​േദശത്തു താമസിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജെ.ഇ.ഇ പരീക്ഷക്ക്​ വിദേശത്ത്​ പരീ​ക്ഷ കേന്ദ്രങ്ങൾ അനുവദിച്ചു. പരീക്ഷ എഴുതാൻ ഇന്ത്യയിലേക്ക്​ എത്താൻ കഴിയാത്ത സാഹചര്യത്തിൽ വിദേശത്തും നീറ്റ്​ പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കണമെന്നായിരുന്നു രക്ഷകർത്താക്കളുടെ ആവശ്യം.   

Tags:    
News Summary - Fly Overseas NEET Candidates In Vande Bharat Flights Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.