ദീപാവലിക്ക്​ മുമ്പ്​ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്ന് വ്യോമയാനമന്ത്രി

ന്യൂഡൽഹി: ദീപാവലിക്ക്​ മുമ്പ്​ രാജ്യത്തെ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്ന്​ വ്യോമയാനമന്ത്രി ഹർദീപ്​ സിങ്​ പുരി. സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കേണ്ടത്​ രാജ്യത്തി​​െൻറ വളർച്ചക്ക്​ അത്യാവശ്യമാണ്​. അല്ലെങ്കിൽ കോവിഡിനേക്കാളും വലിയ ആഘാതം അതുമൂലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ദീപാവലിക്ക്​ മുമ്പ്​ ഇന്ത്യൻ കമ്പനികളുടെ 650 വിമാനങ്ങൾ സർവീസ്​ തുടങ്ങും. മറ്റ്​ രാജ്യങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ കോവിഡിൽ നിന്ന്​ മുക്​തരാവുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണ്​. ​പ്രതിസന്ധിയിൽ നിന്ന്​ ഇന്ത്യൻ വ്യോമയാനരംഗം അതിവേഗം കരകയറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടപ്പിച്ചു. 

വിമാനത്തിൽ സഞ്ചരിക്കണമെന്ന്​ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്​. ​െമയ്​ 25 മുതൽ ഭാഗികമായി ആഭ്യന്തര വിമാനയാ​ത്രക്ക്​ തുടക്കം കുറിച്ചിട്ടുണ്ട്​. 20 ശതമാനം ആഭ്യന്തര വിമാന സർവീസുകൾ മാത്രമാണ്​ നടത്തുന്നത്​. ടൂറിസം രംഗവും വ്യോമയാനമേഖലയെ ആശ്രയിച്ചാണ്​ നില നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.​ 

Tags:    
News Summary - Flights will be at pre-Covid levels by Diwali-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.