ന്യൂഡൽഹി: വിമാനയാത്രക്ക് കൈനിറയെ രേഖകളുമായി കാത്തുകെട്ടിക്കഴിയേണ്ട കാലം പഴങ്കഥയാകുന്നു. വിമാനത്താവളങ്ങളിൽ പ്രവേശനത്തിന് യാത്രക്കാരുടെ മുഖം അടയാളമായി പരിഗണിക്കുന്ന ‘ഡിജി യാത്ര’ പദ്ധതി കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് അവതരിപ്പിച്ചത്. സെൻസറുകൾ വഴി മുഖം പരിശോധിച്ച് യാത്ര അനുവദിക്കുന്ന സംവിധാനം ഉടൻ നടപ്പാവുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
അനായാസവും കടലാസ് രഹിതവുമായ യാത്ര ഉറപ്പാക്കുന്ന സംവിധാനം 2019 െഫബ്രുവരിയോടെ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽവരും. ഡിജി യാത്ര പ്രകാരം, ഒാരോ യാത്രക്കാരനും സ്വന്തമായി പ്രത്യേക തിരിച്ചറിയൽ സംവിധാനമുണ്ടാകും. പേര്, ഇ-മെയിൽ െഎ.ഡി, മൊബൈൽ നമ്പർ, ആധാർ തുടങ്ങിയ വിവരങ്ങൾ ചേർന്നതാകും ഇൗ സംവിധാനം. പിന്നീട്, യാത്രക്കാരന് രേഖകൾ ആവശ്യമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.