ആന്ധ്രക്ക്​ പ്രത്യേക പദവി: അഞ്ച്​ വൈ.എസ്​.ആർ എം.പിമാർ രാജിവെച്ചു

ന്യൂഡൽഹി: ആന്ധ്ക്ക്​ പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച്​ അഞ്ച്​ വൈ.എസ്​.ആർ കോൺഗ്രസ്​ എം.പിമാർ ലോക്​സഭയിൽ നിന്ന്​ രാജിവെച്ചു. അവിശ്വാസ പ്രമയേ നോട്ടീസ്​ സഭയുടെ ബഹളത്തി​​​െൻറ പേരിൽ പരിഗണിക്കാതിരുന്നതിലും എം.പിമാർ ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തി. 

രാവി​െല സഭ തുടങ്ങിയ​േപ്പാൾ തന്നെ അഞ്ച്​ എം.പിമാരും ലോക്​സഭാധ്യക്ഷ സുമിത്ര മഹാജന്​ മുമ്പാകെ രാജിക്കത്ത്​ നൽകി. സഭയിൽ ഇന്നും പ്രതിഷേധങ്ങളുടെ ദിനമായിരുന്നു. ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യപ്പെട്ട്​ ഇന്നലെ രാത്രിയും സ​​െൻറർഹാളിൽ സമരം ചെയ്​ത ​െതലുങ്കു ദേശം പാർട്ടി പ്രവർത്തകർ ഇന്നും സമരം തുടർന്നു. കാവേരി മാനേജ്​മ​​െൻറ്​ ബോർഡ്​ വിഷയത്തിൽ കർണാടകയും തമിഴ്​നാടും സമരം നടത്തി. വായ്​പ എഴുതിത്തള്ളാൻ ആവശ്യപ്പെട്ട്​ പഞ്ചാബ്​ എം.പിമാരും സമരം തുടർന്നു. 

സമരങ്ങൾക്കിടെ ലോക്​സഭ നടപടികൾ പൂർത്തിയാക്കി അനിശ്​ചിത കാലത്തേക്ക്​ ​ പിരിഞ്ഞു. സഭ പിരിഞ്ഞതോടെ ടി.ഡി.പി എം.പിമാർ മുൻ ധാരണ പ്രകാരം ആന്ധ്രക്ക്​ പ്രത്യേക പദവി വിഷയത്തിൽ രാഷ്​ട്രപതിയെ കാണാൻ തീരുമാനിച്ചു. 

അതേസമയം, മാർച്ച്​ അഞ്ചിനു തുടങ്ങിയ സമ്മേളനത്തിൽ ധനബില്ലൊഴികെ മറ്റൊന്നും പാസാക്കാനോ ചർച്ച ചെയ്യാനോ അനുവദിക്കാതെ ബഹളം തുടർന്നതിനു പിന്നിൽ​ കോൺഗ്രസാണെന്ന്​ ആരോപിച്ച്​ ബി.ജെ.പി എം.പിമാർ പാർലമ​​െൻറ്​ പരിസരത്ത്​ പ്രതിഷേധിച്ചു.​ കഴിഞ്ഞ 23 ദിവസങ്ങളായി പാർലമ​​െൻറ്​ തുടർച്ചയായി തടസപ്പെട്ടു. കോൺഗ്രസി​​​െൻറ നടപടികളാണ്​ ഇതിന്​ പിറകിൽ.കോൺഗ്രസ്​ നടപടിക്കെതിരെ ഏപ്രിൽ 12ന് നിരാഹാര സമരം നടത്തു​െമന്നും കേന്ദ്രമന്ത്രി ആനന്ദ്​ കുമാർ പറഞ്ഞു. 

എന്നാൽ സർക്കാർ നുണപറയുകയാണെന്നും പാർലമ​​െൻറി​​​െൻറ പ്രവർത്തനം തടസപ്പെടുത്തിയത്​ ബി.ജെ.പിയാണെന്നും കോൺഗ്രസ്​ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും ആരോപിച്ചു. 
 

Tags:    
News Summary - Five YSR Congress MPs to submit their resignation from Lok Sabha -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.