ശ്രീനഗർ: ജമ്മു–കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ സൈനികർക്ക് പരിക്കേറ്റു. ഹിസ്ബുൽ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത കമാൻഡർ ഫറൂഖ് അഹമ്മദ് ഭട്ട് ഉൾപ്പെടെയാണ് കൊല്ലപ്പെട്ടതെന്ന് സേന വക്താവ് അറിയിച്ചു. ഇയാൾ തെക്കൻ കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളാണ്.
ഇർഫാൻ ലോൺ, ആദിൽ ഹുസൈൻ, മുഷ്താഖ് ഇറ്റൂ, യാസിർ ജാവദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ബെഹിബാഗ് മേഖലയിലെ കദ്ദറിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.