Posted On
date_range Updated On
date_range കശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു; മൂന്ന് പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. മൂന്ന് പൊലീസുകാർക്ക് പരിക്ക്. സുരക്ഷസേനയുടെ സംയുക്ത സംഘത്തിന് നേരെ ഗ്രനേഡാക്രമണമാണ് ഉണ്ടായത്. ജമ്മുകശ്മീരിലെ ബന്ദിപോരയിലാണ് സംഭവം.
പരിക്കേറ്റ പൊലീസുകാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിന്റേയും സി.ആർ.പി.എഫിന്റെയും സംയുക്ത സംഘമാണ് ഭീകരരുടെ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ രണ്ട് പേരും സി.ആർ.പി.എഫ് ജവാൻമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.