പഞ്ചാബിൽ തീർഥാടനം കഴിഞ്ഞെത്തിയ അഞ്ചു പേർക്ക് കോവിഡ്

താൻതരൻ: മഹാരാഷ്ട്രയിലെ ശ്രീ ഹസൂർ സാഹിബ് തീർഥാടന കേന്ദ്രം സന്ദർശിച്ച് മടങ്ങിയ അഞ്ചു പേർക്ക് കോവിഡ്. ഇതേതുടർന്ന് മുഴുവൻ തീർഥാടകതരെയും ക്വാറന്‍റൈനിലാക്കി. പഞ്ചാബ് ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുരാഗ് അഗർവാളാണ് ഇക്കാര്യമറിയിച്ചത്.

പഞ്ചാബിലെ താൻതരനിലാണ് സംഭവം. എല്ലാവരുടെയും സ്രവം ശേഖരിച്ച് വീണ്ടും പരിശോധനക്ക് അയക്കും. പരിശോധനാ ഫലം നെഗറ്റീവ് ആയവരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

Tags:    
News Summary - Five returnees from Shri Hazur Sahib test positive for COVID-19 in Punjab -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.