ബല്ലിയ: ഉത്തർപ്രദേശിലെ മൗ ജില്ല ജയിലിലെ അഞ്ച് തടവുകാർക്ക് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെയാണ് അഞ്ചുപേർക്കും അണുബാധ കണ്ടെത്തിയതെന്നും മറ്റുള്ളവരുടെ ആരോഗ്യ പരിശോധന നടന്നുവരുകയാണെന്നും ജയിൽ അധികൃതർ അറിയിച്ചു.
നേരത്തെ ഇതേ ജയിലിലെ ഒമ്പത് തടവുകാർക്കും എച്ച്.ഐ.വി സ്ഥിരീകരിച്ചിരുന്നു. അണുബാധിതരായ തടവുകാർക്ക് പ്രത്യേക ഭക്ഷണവും മരുന്നുകളും നൽകുന്നുണ്ട്.
അതേസമയം, ബല്ലിയയിലെ ദാദ്രി മേളയിൽ, രോഗബാധിതരായ ചില തടവുകാരുടെ മുതുകിലും കൈകളിലും പച്ചകുത്തിയിട്ടുണ്ടെന്ന് ജില്ല ജയിൽ ഫാർമസിസ്റ്റ് പറഞ്ഞു.
അണുബാധയുള്ള സൂചിയായിരിക്കാം ഇതിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൗ ജയിലില്‍ 1095 തടവുകാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.