അസമിൽ തുടർച്ചയായ മഴയും വ്യാപക മണ്ണിടിച്ചിലും; അഞ്ച് മരണം, ആയിരങ്ങൾ ദുരിതത്തിൽ

ഗുവാഹത്തി: ആറ് ജില്ലകളിലായി തുടർച്ചയായ മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അസമിൽ 24 മണിക്കൂറിനുള്ളിൽ അഞ്ച് മരണം. പേമാരിയും പ്രളയവും 10,000 ത്തിലധികം ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്.

വടക്കുകിഴക്കൻ മേഖലയിലെ പല ഭാഗങ്ങളിലും കനത്ത മേഘം മൂലമുണ്ടായ തുടർച്ചയായ മഴ കാരണം സംസ്ഥാനം ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നും 18 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിൽ നിന്നാണ് അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

ഗുവാഹത്തിയുടെ പ്രാന്തപ്രദേശത്തുള്ള ബോണ്ട പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സ്ത്രീകൾ മരിച്ചതായി നഗരകാര്യ മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. വെള്ളിയാഴ്ച നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വൻതോതിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു.  ദുരിതബാധിതർക്ക് ദുരിതാശ്വാസവും രക്ഷാപ്രവർത്തനത്തിനുമായി നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നു.

ധേമാജി, ലഖിംപൂർ, ഗോലാഘട്ട് എന്നീ മൂന്ന് ജില്ലകളിലെ എട്ട് റവന്യൂ സർക്കിളുകളിൽ നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടു.


Tags:    
News Summary - Five killed in landslides, over 10,000 affected as heavy rain floods six Assam districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.