ബോധ്​ഗയ സ്​ഫോടന പരമ്പര: അഞ്ചു പ്രതികളും കുറ്റക്കാർ

ബിഹാർ: ബോധ്​ഗയയിൽ 2013 ജൂലൈ ഏഴിന്​ നടന്ന സ്​ഫോടന പരമ്പരയിൽ അഞ്ചു പ്രതികളും കുറ്റക്കാരെന്ന്​ പ്ര​േത്യക എൻ.​െഎ.എ കോടതി കണ്ടെത്തി. ബ്ലാക്​ ബ്യൂട്ടി എന്ന ഹൈദർ അലി, ഇംതിയാസ്​ അൻസാരി, ഉമർ സിദ്ദിഖി, അസ്​ഹറുദ്ദീൻ ഖുറൈശി, മുജീബുല്ല അൻസാരി എന്നിവരെയാണ്​ കുറ്റക്കാരാണെന്ന്​ കോടതി കണ്ടെത്തിയത്​.​ 

ഒരു തിബറ്റൻ സന്യാസിക്കും വിനോദ സഞ്ചാരിക്കും സ്​ഫോടനത്തിൽ പരിക്കേറ്റിരുന്നു. പ്രഭാത പ്രാർഥനക്കായി വിശ്വാസികൾ ബോധി വൃക്ഷത്തിനരി​കെ ഒത്തു ചേർന്ന സമയത്താണ്​ സ്​ഫോടനമുണ്ടായത്​. മുപ്പതു മിനുട്ടിനുള്ളിൽ ഒമ്പത്​ സ്​ഫോടനങ്ങളാണ്​ നടന്നത്​. ബിഹാറിലെ ആദ്യത്തെ ഭീകരാക്രമണമായിരുന്നു ഇത്​. 

ഭീകരവാദ സംഘടനയായ സിമിയാണ്​ സ്​ഫോടനത്തിനു പിന്നിലെന്ന്​ എൻ.​െഎ.എ വ്യക്തമാക്കി. റോഹിങ്ക്യൻ മുസ്ലീംകളെ മ്യാൻമർ സൈന്യം കൊല ചെയ്​തതിലുള്ള പ്രതികാരമായി ബുദ്ധമതക്കാരുള്ള പ്രദേശങ്ങൾ തകർക്കാൻ സിമി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ്​ എൻ.​െഎ.എ വാദിച്ചത്​.

Tags:    
News Summary - Five Accused Found Guilty in Bodh Gaya Serial Blasts-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.