വിശാഖപട്ടണം: ആരെങ്കിലും തങ്ങളെ ആക്രമിച്ചാൽ അവർക്ക് ഒരിക്കലും മറക്കാനാകാത്തവി ധം തിരിച്ചടി നൽകുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പാകിസ്താനെ പരോക്ഷമായി പരാമർശിച്ചായിരുന്നു വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന.
എന്തിനാണ് നമ്മൾ ആയുധങ്ങൾ വാ ങ്ങിക്കൂട്ടുന്നത്, എന്തിനാണ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ), എന്തിനാണ് നാവിക-വ്യോമ-കരസേനകൾ. ഇതെല്ലാം മറ്റുള്ളവർ നമ്മളെ ആക്രമിച്ചാൽ തിരിച്ചടിക്കാൻ മാത്രമുള്ളതാണെന്ന് അദ്ദേഹം വിശാഖപട്ടണത്ത് പറഞ്ഞു.
നമ്മൾ അങ്ങോട്ടുകയറി ആരെയും ആക്രമിക്കില്ല. എന്നാൽ, നമ്മളെ ആക്രമിച്ചാൽ തക്കതായ മറുപടി നൽകും -വെങ്കയ്യ പറഞ്ഞു.
നേരത്ത, ഇന്ത്യയുമായി ഒക്ടോബറിലോ നവംബറിലോ യുദ്ധം നടക്കുമെന്ന് പാക് മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.