ബന്തർ തുറമുഖത്ത് വീണ്ടും തീപ്പിടിത്തം: ലക്ഷങ്ങളുടെ വലകൾ കത്തിനശിച്ചു

മംഗളൂരു: മാസത്തിനിടയിൽ മംഗളൂരു ബന്തറിലെ മത്സ്യബന്ധന തുറമുഖത്ത് രണ്ടാമത് അഗ്നിബാധ. ഗോഡൗണില്‍ സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപ വില വരുന്ന മത്സ്യബന്ധന വലകള്‍ അടക്കമുള്ള സാമഗ്രികള്‍ കത്തിനശിച്ചു.

പാണ്ഡേശ്വരത്തെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. അന്വേഷണത്തില്‍ മാത്രമേ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 28ന് മത്സ്യബന്ധന തുറമുഖത്ത് മൂന്ന് ചരക്ക് ബോട്ടുകള്‍ കത്തിനശിച്ചിരുന്നു. ദീപാവലി ആഘോഷവേളയിൽ തീപടർന്നു എന്നാണ് പൊലീസ് അന്ന് കാരണം പറഞ്ഞത് . തുടർച്ചയായ അഗ്നിബാധ മത്സ്യത്തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Tags:    
News Summary - Fish net godown catches fire in Mangaluru Fishing harbour causing loss in lacs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.