കർണാടകയിൽ മീൻ ഫാക്ടറിക്ക് തീപിടിച്ചു; തീ അണച്ചത് നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ, ആളപായമില്ല

ബെംഗളൂരു: കർണാടകയിലെ ബൈക്ക്പാടി ഇൻഡസ്ട്രിയൽ ഏരിയയിലെ മീൻ ഫാക്ടറിക്ക് തീപിടിച്ചു. തീപിടുത്തത്തിൽ ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ആളപായമില്ല. ഷിഹാർ എന്റർപ്രൈസസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ഫയർഫോഴ്‌സിനെ വിവരമറിയിച്ചിരുന്നു. എന്നാൽ, ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും ഫാക്ടറിയുടെ മറ്റു ഭാഗങ്ങളിലേക്കും തീ പടർന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.

തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് പിന്നിലെന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറയുന്നത്.

Tags:    
News Summary - Fish factory catches fire in Karnataka; The fire was extinguished after four hours of efforts, and there were no casualties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.