കോവിഡ്​19: കർണാടകയിൽ ഐസൊലേഷനിലുള്ള രോഗി മരിച്ചു

ബംഗളൂരു: കർണാടകയിൽ കോവിഡ്​19 ബാധയെന്ന സംശയത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന രോഗി മരിച്ചു. കൽബുർഗി ജില്ലയില െ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മുഹമ്മദ്​ ഹുസൈൻ സിദ്ദിഖി എന്ന 76കാരനാണ്​​ മരിച്ചത്​.

കോവിഡ് ​19 രോഗലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ദിഖിയുടെ സ്രവങ്ങൾ ബംഗളൂരുവിലെ ലാബിൽ പരിശോധനക്കായി അയച്ചിരുന്നു. ഇയാൾ അടുത്തിടെ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക്​ യാത്ര ചെയ്​തിരുന്നുവെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു.

കൽബുർഗിയിൽ ഐസൊലേഷനിലുള്ള രണ്ട്​ പേരിൽ ഒരാളായിരുന്നു​ മുഹമ്മദ്​ ഹുസൈൻ സിദ്ദിഖി. ഇയാളുടെ കുടുംബാംഗങ്ങളെയും നേരിട്ട്​ ബന്ധംപുലർത്തിയവരെയും നിരീക്ഷിക്കുന്നുണ്ട്​.

ചികിത്സയിലുള്ള മ​െറ്റാരാളുടെ നില ഗുരുതരമല്ലെന്നും സിദ്ദിഖിയു​െട പരിശോധഫലങ്ങൾ വന്നതിനു ശേഷമേ കോവിഡ്​ ബാധ മൂലമുള്ള മരണമാണോയെന്ന്​ സ്ഥിരീകരിക്കാനാവൂയെന്നും ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ 55ലധികം പേർക്ക്​ കോവിഡ്​19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - First Suspected Fatality in India as 76-Year-Old Man Dies in Karnataka- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.