Posted On
date_range Updated On
date_range ഗോവയിൽ ആദ്യ കോവിഡ് മരണം
പനാജി: ഗോവയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. സത്താരിയിലെ മോർലെ ഗ്രാമത്തിൽ നിന്നുള്ള 85കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് വയോധികനെ മർഗാവോയിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയത്.
മോർലെ ഗ്രാമം കഴിഞ്ഞാഴ്ച കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ മകനും മരുമകൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവരടക്കം ഗ്രാമത്തിൽ 19 പേരാണ് കോവിഡ് രോഗികളായുള്ളത്.
സംസ്ഥാനത്ത് ഇതുവരെ 818 പേർക്ക് കോവിഡ് ബാധിച്ചതിൽ 135 പേർ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.