മാൾട്ടയിൽ നിന്നുള്ള കമ്പനി ആറ്​ കോടി ഡോസ്​ സ്​പുട്​നിക്​ വാക്​സിൻ വിതരണം ചെയ്യും

ചണ്ഡിഗഢ്​: മാൾട്ടയിൽ നിന്നുള്ള കമ്പനി റഷ്യൻ വാക്​സിനായ സ്​പുട്​നിക്​-5 വിതരണം ചെയ്യുന്നതിനുള്ള താൽപര്യം പ്രകടിപ്പിച്ചുവെന്ന്​ ഹരിയാന സർക്കാർ. ആറ്​ കോടി ഡോസ്​ സർക്കാറിന്​ നേരിട്ട്​ വിതരണം ചെയ്യാൻ സന്നദ്ധമാണെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​. ഫാർമ റെഗുലേറ്ററി ​സർവീസ്​ എന്ന കമ്പനിയാണ്​ വാക്​സിൻ വിതണം ചെയ്യാമെന്ന്​ അറിയിച്ചിരിക്കുന്നതെന്നും ഹരിയാന സർക്കാർ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

ഒരു ഡോസിന്​ 1,120 രൂപ നിശ്​ചയിച്ചായിരിക്കും വാക്​സിൻ വിതരണം ചെയ്യുക. 30 ദിവസത്തിനുള്ളിൽ വാക്​സി​െൻറ ആദ്യ ബാച്ച്​ വിതരണം ചെയ്യും. അഞ്ച്​ ലക്ഷം ഡോസായിരിക്കും ആദ്യ ബാച്ചിൽ ഉണ്ടാവുക. പിന്നീട്​ പ്രതിദിനം 10 ലക്ഷം ഡോസ്​ വാക്​സിൻ നൽകുമെന്ന്​ കമ്പനി അറിയിച്ചിട്ടുണ്ട്​. വാക്​സിൻ വാങ്ങുന്നതിനായി ഹരിയാന ഗ്ലോബൽ ടെണ്ടർ വിളിച്ചിരുന്നു. ഇതി​െൻറ ഭാഗമായാണ്​ വിദേശകമ്പനി വാക്​സിൻ വിതരണത്തിന്​ തയാറാണെന്ന്​ സർക്കാറിനെ അറിയിച്ചത്​.

മെയ്​ 26നാണ്​ ഹരിയാന സർക്കാർ വാക്​സിൻ വിതരണത്തിന്​ കമ്പനികളെ തേടി ടെണ്ടർ വിളിച്ചത്​. ടെണ്ടർ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിന്​ ശേഷമാണ്​ മാൾട്ടയിൽ നിന്നുള്ള കമ്പനി വാക്​സിൻ വിതരണം ചെയ്യാമെന്ന്​ അറിയിച്ച്​ രംഗത്തെത്തിയത്​. എന്നാൽ, ഹരിയാന സർക്കാറി​െൻറ ടെണ്ടർ വ്യവസ്ഥകളിൽ കമ്പനി മൗനം പാലിക്കുകയാണ്​. ഇക്കാര്യത്തിൽ കൂടുതൽ വ്യക്​തത വന്നതിന്​ ശേഷം കമ്പനിയുമായി കരാറുണ്ടാക്കാൻ സർക്കാർ കരാറുണ്ടാക്കുമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Firm In Malta Wants To Supply 60 Million Doses Of Sputnik V, Says Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.