ഇംഫാല്‍: മണിപ്പൂരിലെ സി.ആർ.പി.എഫ് ക്യാമ്പിൽ സഹപ്രവർത്തകരെ വെടിവെച്ച് കൊന്ന് ജവാൻ ആത്മഹത്യ ചെയ്തു. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
രണ്ടു സഹപ്രവർത്തകരെയാണ് ജവാൻ വെടിവെച്ചു കൊന്നത്. എട്ടു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫേല്‍ ക്യാംപിൽ വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം നടന്നത്.
ഹവില്‍ദാര്‍ സഞ്ജയ്കുമാർ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സബ് ഇന്‍സ്‌പെക്ടര്‍ക്കും കോണ്‍സ്റ്റബളിനും നേരെ വെടിവെക്കുകയായിരുന്നു. ഇരുവരും ഉടന്‍ തന്നെ മരിക്കുകയായിരുന്നു. പിന്നാലെ സഞ്ജയ്കുമാര്‍ സ്വയം വെടിവെച്ച് ജീവനൊടുക്കി. എഫ്-120 സി.ഒ.വൈ സി.ആർ.പി.എഫിലെ ഉദ്യോഗസ്ഥരാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.