ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് കർണാടകടയിൽ നിരോധനം

ബം​ഗ​ളൂ​രു: കോ​വി​ഡ് പശ്ചാത്തലത്തിൽ ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി ക​ര്‍​ണാ​ട​ക. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വായു മലിനീകരണം തടയാനാണ് പടക്കങ്ങളുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി.

പ​ട​ക്ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗം അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​നും അതുവഴി കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നുമുള്ള വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ലിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഡ​ല്‍​ഹി, രാ​ജ​സ്ഥാ​ന്‍, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ദീ​പാ​വ​ലി​ക്ക് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മു​ണ്ട്.

ഹ​രി​യാ​ന​യി​ല്‍ ഭാ​ഗ​ക​മാ​യാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ദീപാവലിക്ക് ജനങ്ങള്‍ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്‌. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.