Posted On
date_range Updated On
date_range മുംബൈയിൽ ബോളിവുഡ് താരം അടക്കമുള്ളവർ താമസിക്കുന്ന കെട്ടിട സമുച്ചയത്തിൽ വൻ അഗ്നിബാധ
മുംബൈ: വോർലി ഭാഗത്തുള്ള കെട്ടിട സമുച്ചയത്തിെൻറ മുകളിലത്തെ നിലയിൽ വൻ അഗ്നിബാധ. ബോളിവുഡ് താരം ദീപിക പദുക്കോൺ അടക്കം നിരവധി പ്രമുഖരുടെ ഫ്‌ളാറ്റുകളുള്ള കെട്ടിട സമുച്ചയത്തിലാണ് അഗ്നിബാധയുണ്ടായത്. 90 ഒാളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
കെട്ടിടത്തിലെ 34ാം നിലയിലാണ് ഉച്ചക്ക് രണ്ട് മണിയോടെ തീ പടര്‍ന്നത്. അഞ്ച് അഗ്നിശമനസേന യുണിറ്റുകൾ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് മുംബൈ പൊലീസ് അറിയിച്ചു. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ആര്‍ക്കും പരിക്കു പറ്റിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.