Posted On
date_range Updated On
date_range എയിംസിെൻറ അടിയന്തരചികിത്സാ വാർഡിൽ തീപിടിത്തം
ന്യൂഡൽഹി: ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം. അടിയന്തര ചി കിത്സാ വാർഡിനടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് തീപടർന്നത്. കെട്ടിടത്തിെൻറ ഒന്നാം നിലയിലാണ് തീപിടിത്ത മുണ്ടായത്. എന്നാൽ പുക രണ്ടാംനിലയിലേക്കും വ്യാപിച്ചു.
ഡോക്ടർമാരുടെ വിശ്രമ മുറികളുള്ള കെട്ടിടമാണിത്. തീപിടിത്തത്തെ തുടര്‍ന്ന് ഇതേ കെട്ടിടത്തിലുള്ള അത്യാഹിത ലാബ് അടച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സിെൻറ 22 യൂനിറ്റുകൾ കുതിച്ചെത്തി അത്യാഹിതം ഒഴിവാക്കി.
ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. മുൻ മന്ത്രി അരുൺ െജയ്റ്റ്ലി തൊട്ടടുത്ത കെട്ടിടത്തിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.