അഹമ്മദാബാദിലെ കണ്ണ് പരിശോധന കേന്ദ്രത്തിൽ തീപ്പിടിത്തം; ജോലിക്കാരായ ദമ്പതികൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ കണ്ണ് പരിശോധന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ ദമ്പതികൾ മരിച്ചു. അഹമ്മദാബാദിലെ നാൻപുരയിലാണ് സംഭവം. നരേഷ് പർദ്ദി (25), ഭാര്യ ഹർഷ (24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയാണ് കണ്ണ് പരിശോധനകേന്ദ്രത്തിൽ തീപ്പിടിത്തമുണ്ടായത്.

സംഭവസമയത്ത് ജോലിക്കാരായ ദമ്പതികൾ മാത്രമാണ് പരിശോധന കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ഗോവണിപ്പടിക്ക് സമീപം ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും തീപ്പിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് കരുതുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Fire in Ahmedabad eye care centre kills couple employed as caretakers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.