ദോഹ വിമാനത്തിൽ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

കോൽക്കത്ത: ദോഹയിലേക്കുള്ള വിമാനത്തിൽ തീ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല. കോൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേയ്സ് വിമാനം യാത്ര പുറപ്പെടാൻ ഇരിക്കെയാണ് സംഭവം.

വിമാനത്തിലെ ആക്സിലറി പവർ യൂനിറ്റി(എ.പി.യു) ൽ നിന്നാണ് പൈലറ്റ് തീ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് എയർ ട്രാഫിക് കൺട്രോൾ വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

വിദഗ്ധ പരിശോധനക്ക് ശേഷം അഞ്ച് മണിക്കൂർ വൈകി 8.11ഒാടെ വിമാനം യാത്ര പുറപ്പെട്ടു.

Tags:    
News Summary - Fire found Doha Flight -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.