മുംബൈ: മുംബൈയിലെ മുലുന്ദിൽ ഏഴു നിലകെട്ടിടത്തിന് തീപിടിച്ചു. തീപിടിത്തത്തിൽ പൊള്ളലേറ്റ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ സേന 80 പേരെ കെട്ടിടത്തിൽ നിന്ന് രക്ഷിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്.
ബൃഹാൻ മുംബൈ കോറപ്പറേഷന്റെ അഗ്നി രക്ഷാ സേന 80 പേരെ കെട്ടിടത്തിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ സ്റ്റെയർ കേസിൽ അബോധാവസ്ഥയിൽകണ്ടെത്തിയ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.