നവജീവൻ എക്സ്പ്രസിൽ തീപിടിത്തം; അപകടം ആന്ധ്രയിൽ വെച്ച്

നെല്ലൂർ: ആന്ധ്രപ്രദേശിൽ വെച്ച് നവജീവൻ എക്സ്പ്രസിന് തീപിടിച്ചു. അഹമ്മദാബാദിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് പുറപ്പെട്ട ട്രെയിനിന്‍റെ പാൻട്രി കാറിലാണ് തീപിടിത്തമുണ്ടായയത്. ആളപായമില്ല.

ട്രെയിൻ തിരുപ്പതി ജില്ലയിലെ ഗുഡൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴാണ് സംഭവം. ഉടൻ തന്നെ ട്രെയിൻ ഗൂഡൂർ ജങ്ഷൻ സ്റ്റേഷനിൽ പിടിച്ചിട്ട് തീ അണച്ചു.

തീപിടിത്ത വിവരം അറിഞ്ഞ യാത്രക്കാർ പരിഭ്രാന്തരായി. പാൻട്രി കാറിലെ അടുപ്പിൽ നിന്നും തീ ആളിപ്പടർന്നതാണ് അപകട കാരണമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Fire breaks out on Navjeevan Express in Andhra Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.